കൊലപാതശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ അറസ്റ്റിൽ

ei5A16H34667

മലയിൻകീഴ്  : കൊലപാതശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതികളെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ കുന്നുംപുറം എം. ആർ. സദനത്തിൽ ഹേമന്ദ് (26), അന്തിയൂർകോണം അമ്പലത്തറ വീട്ടിൽ ലാലു(20), പാലോട്ടുവിള മാങ്കുളത്തു ലീല നിവാസിൽ ലിബിൻ രാജ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്ലാവൂരിൽ വിജയന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് അഗ്നിക്കിരയാക്കിയ കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഹേമന്ദിനെതിരെ കേസുകൾ നിലവിൽ ഉണ്ട്. കൂടതെ പ്രതികൾക്ക് മാറനല്ലൂർ നാലും, കാട്ടാക്കടയിൽ രണ്ടും, മലയിൻകീഴിൽ ആറളം കേസുളും നിലവിൽ ഉണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾകളെ പിടികൂടാനായി മലയിൻകീഴ് പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേക്ഷണം നടത്തിവരവേയാണ് പ്രതികൾ പിടിയിലായതെന്ന് എസ് ഐ പറഞ്ഞു.

എസ്.എച്ച്.ഒ അനിൽകുമാറിൻറെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സൈജു, ത്യേക സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!