തിരുപ്പിറവി ഓർമപ്പെടുത്തി ഇന്ത്യാനാ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ…

IMG_20221225_200334

ആറ്റിങ്ങൽ : വിശ്വാസത്താലും, ആഘോഷത്താലും, കലാപ്രകടനത്താലും വർണ്ണമഴ പെയ്യിച്ചുകൊണ്ട് ദേവാലയ സ്‌മൃതികൾ ഉണർത്തി, പള്ളിമേടയെ അനുസ്മരിപ്പിച്ചുകൊണ്ട് നക്ഷത്ര ശോഭയിൽ ദൈവപുത്രന്റെ തിരുപ്പിറവി ഓർമപ്പെടുത്തി കേവലം ഒരു വർഷം കൊണ്ട് ചിറയിൻകീഴ് താലൂക്കിൽ ആകമാനം പുതിയ ഒരു വിദ്യാഭ്യാസ സംസ്ക്കാരം പകർന്നു നൽകിയ ഇന്ത്യാനാ പബ്ലിക് സ്കൂൾ കുട്ടികൾക്കും, രക്ഷിതാക്കൾക്കും പുതിയ അനുഭൂതി പകർന്ന്‌ സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളംബരം ചെയ്തുകൊണ്ട് ക്രിസ്മസ് ആഘോഷിച്ചു.

സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്ന വർണ്ണ കൂട്ടായ്മയിൽ ഫാദർ. ജോഷി ജോസഫ്, സ്കൂൾ ഫൗണ്ടറും ചെയർമാനും ആയ എൻ. പി സുദർശനൻ, പ്രിൻസിപ്പൽ ലിജി ജോഷ്വാ, മാനേജിങ് ട്രസ്റ്റീ സ്മിതാ നായർ , അയിലം ജോയ്, സുരേഷ് സ്മരണ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു. തുടർന്ന് അധ്യാപകരും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!