ഉഴമലയ്ക്കൽ :ഉഴമലയ്ക്കൽ പഞ്ചായത്തിൽ ചിറ്റാർ നദി കടന്നു പോകുന്ന പരുത്തിക്കുഴി കേരള ആർട്സ് സ്റ്റേഡിയത്തിന് സമീപം ബലി കടവ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി. മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്നും ഇതിനാവശ്യമുള്ള തുക അനുവദിക്കണമെന്ന നിവേദനം എം.എൽ.എ ചിറ്റയം ഗോപകുമാർ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ ഉഴമലയ്ക്കൽ സുനിൽകുമാർ എന്നിവർ ആണ് മന്ത്രിയെ കണ്ടു നിവേദനം നൽകിയത്.