ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർ എപി ഷാജഹാന്റെ നേതൃത്വത്തിൽ മാറനല്ലൂർ കോട്ട മുഗൾ ഭാഗത്ത് നിന്ന് 7 ലിറ്റർ ചാരായവും 30 ലിറ്ററോളം കോടയും ഗ്യാസ് കുറ്റി, ബർണർ ഉൾപ്പെടെയുള്ള വാറ്റ് ഉപകരണങ്ങളും പിടികൂടി.
മാറനല്ലൂർ സ്വദേശി ബാബുവിനെതിരെ കേസ് എടുത്തു. പ്രതിയുടെ വീട്ടിൽ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിലാണ് തൊണ്ടിമുതലുകൾ കാണപ്പെട്ടത്. ക്രിസ്മസ് ന്യൂഈയർ പ്രമാണിച്ച് കച്ചവടം നടത്തുന്നതിലേക്കായാണ് ഇയാൾ ചാരായം വാറ്റി സൂക്ഷിച്ചിരുന്നത്.
സി ഐ യോടൊപ്പം പ്രിവന്റീവ് ആഫീസർമാരായ ഷാജു, പ്രശാന്ത് സി ഇ ഒ മാരായ ലാൽ കൃഷ്ണ, അനിഷ് കുമാർ , അർജുൻ , വിജേഷ്, വിനോദ് കുമാർ ,ശ്രീജിത്, ഡബ്ലിയു സിഇഒ മഞ്ജുഷ എന്നിവരും പങ്കെടുത്തു