ചെല്ലഞ്ചിപ്പാലം ഉടൻ ജനങ്ങൾക്ക് തുറന്നു കൊടുക്കും

eiVQ8CE35563

പാലോട്: നാല‌് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെല്ലഞ്ചിപ്പാലം ഉദ‌്ഘാടനത്തിനൊരുങ്ങി. പെയിന്റിങ‌് ഉൾപ്പെടെ പാലത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. 2010ൽ വി എസ‌് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ‌് പാലംനിർമാണത്തിന‌് ശിലയിട്ടത‌്. എംഎൽഎയായിരുന്ന കോലിയക്കോട‌് കൃഷ‌്ണൻനായരുടെ ശ്രമഫലമായാണ‌് നിർമാണം ആരംഭിക്കാനായത‌്. നബാർഡിന്റെ സഹകരണത്തോടുകൂടി പതിനൊന്ന് കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. സ്ഥലമേറ്റെടുപ്പ‌് ഉൾപ്പെടെ വേഗത്തിൽ പൂർത്തിയാക്കി. തുടർന്ന് വിവിധ പ്രശ്നങ്ങൾ കാരണം നിർമ്മാണം വൈകിയെങ്കിലും ഡി കെ മുരളി എംഎൽഎയുടെ ഇടപെടലിൽ ഇപ്പോൾ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനായി. നബാർഡ‌് പിന്മാറിയതോടെ നിർമാണം സംസ്ഥാന സർക്കാരിനെക്കൊണ്ട‌് ഏറ്റെടുപ്പിച്ചതും എംഎൽഎയുടെ ശ്രമഫലമായാണ‌്. നിർമാണത്തിന്റെ ഓരോഘട്ടങ്ങളിലും എംഎൽഎ നേരിട്ടെത്തി പുരോഗതികൾ വിലയിരുത്തി‌. ജൂലൈയിൽ പാലത്തിന്റെ ഉദ‌്ഘാടനം നടത്താനാകും എന്നാണ‌് പ്രതീക്ഷ. അപ്രോച്ച് റോഡുകളുടെ വിപുലീകരണത്തിനായി കിഫ്ബിയിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ട‌്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടത്തുമെന്ന‌് എംഎൽഎ അറിയിച്ചു. അണിഞ്ഞൊരുങ്ങിയ പാലം കാണാൻ നിരവധി ആളുകൾ എത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!