കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി പരിധിയിലെ ഭിന്നശേഷി കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ മാനസികവും ശാരീരികവുമായ വെല്ലുവിളികളെ അതിജീവിക്കുക, വ്യക്തിഗത കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ സാമൂഹീകരണം എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളല്ലൂർ ഗവ എൽ പി എസിലാണ് ദ്വിദിന ക്യാമ്പ് നടക്കുന്നത്.സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം കിളിമാനൂർ ജി എച്ച് എസ് സ്കൂളിലെ പ്രതിഭയായ ഗൗരി ജെ യും നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡി സ്മിതയും ചേർന്ന് നിർവ്വഹിച്ചു.
ക്യാമ്പ് വിശദീകരണം കിളിമാനൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ
വി ആർ സാബു നിർവ്വഹിച്ചു. നഗരൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ബി അനശ്വരി, മെമ്പർമാരായ എസ് ഉഷ ,ബി യു അർച്ചന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി എസ് പ്രദീപ് സ്പെഷ്യൽ എജ്യൂക്കേറ്റർ എം ഷാമില,സി ആർ സി കോ ഓർഡിനേറ്റർ സ്മിത പി കെ ,എസ് എം സി ചെയർമാൻ എസ് കെ സുനി, എം പി ടി എ അംഗം കിച്ചു പി കെ , ബി ആർ സി അംഗങ്ങൾ, രക്ഷിതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു.
നഗരൂർ ഗ്രാപ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. പി ടി എ പ്രസിഡന്റും സ്വാഗത സംഘം കൺവീനറുമായ ആർ
രതീഷ് സ്വാഗതം പറഞ്ഞു. ബി ആർ സി പരിശീലകനായ ബി ഷാനവാസ് നന്ദി പറഞ്ഞു.
വിവിധ വിദ്യാലയങ്ങളിൽ നിന്നുമുള്ള 15 കുട്ടികളും 25 ഭിന്നശേഷി കുട്ടികളും ഉൾപ്പെടെ 40 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. തിയേറ്റർ പ്രവർത്തനങ്ങൾ, കരവിരുതുകൾ, നാടൻ പാനീയങ്ങൾ പരിചയപ്പെടുക, പ്രകൃതിയെ അടുത്തറിയാനായി പ്രകൃതി നടത്തം, കലാ സന്ധ്യ, ക്യാമ്പ് ഫയർ , എയ്റോബിക്സ് , സ്കിറ്റ് തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ വിഭവങ്ങളായുണ്ട്. നാളെ ക്യാമ്പ് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്യും.