നോർക്ക റൂട്ട്സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയിൻ കീഴിൽ ഐ.ഒ.ബി യുടെ ആഭിമുഖ്യത്തിൽ ജൂലൈ 9 ന് രാവിലെ 10 മണിക്ക് വർക്കല പഴയ ചന്ത മിഷൻ ആശുപത്രിയ്ക്ക് സമീപം കിംഗ്സ് ആഡിറ്റോറിയത്തിൽ തിരികെയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്നു. അർഹരായ സംരംഭകർക്ക് തൽസമയം വായ്പ അനുവദിക്കുന്നതും അഭിരുചിയുള്ളവർക്ക് അവിടെ വച്ച് തന്നെ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതുമാണ്. ഇതിനായി സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യുടെ സേവനവും തദവസരത്തിൽ ലഭ്യമാകും.
സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന ഈ പദ്ധതിയിൻ കീഴിൽ സംരംഭകരാകാൻ താല്പര്യമുള്ളവർ അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കൽ തുക ഉൾപ്പെടെയുള്ള ഒരു ലഘു വിവരണവും, കുറഞ്ഞത് 2 വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പും, 3 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും കയ്യിൽ കരുതണം. താല്പര്യമുളളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യുണം. കൃത്യ സമയത്ത് സ്ഥലത്ത് എത്തിചേരുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോർക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോൾഫ്രീ നമ്പരിലും 0471-2770581 നമ്പറിലും ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.