ആറ്റിങ്ങൽ ഗവ സിദ്ധ ഡിസ്പെൻസറിയിൽ ജനുവരി 2മുതൽ വിവിധ പരിപാടികൾ

ei9PR7011570

ആറ്റിങ്ങൽ: ആറാം സിദ്ധദിനാഘോഷത്തിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ സിദ്ധ ഡിസ്പെൻസറി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

ജനുവരി 2ന് ആറ്റിങ്ങൽ ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 മുതൽ 12.30 വരെ ” പ്രമേഹം, അതിരക്ത സമ്മർദ്ദം സ്പെഷ്യാലിറ്റി ക്യാമ്പ് ” ബോധവൽക്കരണ ക്ലാസ് ,സൗജന്യ ഷുഗർ പരിശോധന,മരുന്ന് വിതരണം, മർമ്മ ചികിത്സ, യോഗ പരിശീലനം തുടങ്ങിയവ നടക്കും.

ജനുവരി 4ന് ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചക്ക് 2 മണിമുതൽ 3.30 വരെ “രോഗപ്രതിരോധം സിദ്ധയിലൂടെ ” ബോധവൽക്കരണ ക്ലാസും ,മെഡിക്കൽ ക്യാമ്പും, മരുന്ന് വിതരണവും നടക്കും.

ജനുവരി 5ന് ആറ്റിങ്ങൽ ഗവൺമെൻറ് ഐടിഐയിൽ വച്ച് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ “സമ്പൂർണ്ണ ആഹാരം സന്തുലനമായ ജീവിതം” ബോധവൽക്കരണ ക്ലാസും , യോഗ പരിശീലനവും ഉണ്ടായിരിക്കും.

ജനുവരി 6ന് “സിദ്ധ സാന്ത്വന ചികിത്സ ” കിടപ്പു രോഗികൾക്കുള്ള ഗൃഹ സന്ദർശന ചികിത്സയും, മരുന്ന് വിതരണവും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!