കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് പ​രി​ക്ക്

ei66URI42386

കാ​ട്ടാ​ക്ക​ട: നാ​ട്ടി​ലെ​ത്തി സാ​ധ​ന​ങ്ങ​ളും വാ​ങ്ങി ഊ​രി​ലേ​ക്ക്​ പോ​യ ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു. അ​ഗ​സ്ത്യ​വ​ന​ത്തി​ലെ ക​മ​ല​കം സെ​റ്റി​ല്‍മെ​ന്‍റി​ലെ ശീ​ത​ങ്ക​ന്‍ കാ​ണി (38), മ​ണി​ക​ണ്ഠ​ന്‍ കാ​ണി (25) എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

തിങ്ക​ളാഴ്ച രാ​ത്രി എ​ട്ടോ​ടെ കോ​ട്ടൂ​ര്‍ വ​ന​ത്തി​ലെ വനം ഓ​ഫി​സി​ന​ടു​ത്ത്​ മ​രും​മൂ​ട് ​വെച്ചാ​യി​രു​ന്നു സംഭവം.

അ​ടു​ത്തി​ടെ​യാ​യി അ​ഗ​സ്ത്യ​വ​ന​ത്തി​ലെ ജ​ന​വാ​സ മേഖല​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്.

ര​ണ്ടു മാ​സം മു​മ്പ്​ വ​ന​ത്തി​നു​ള്ളി​ലെ റി​സ​ർ​വോ​യ​റി​ൽ മീൻ പി​ടി​ക്കാ​ൻ പോ​യി മ​ട​ങ്ങ​വേ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പൊ​ടി​യം കൊ​മ്പി​ടി ഊ​രി​ലെ അം​ബി​ക കാ​ണി​ക്കാ​രി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

അം​ബി​ക​ക്കൊ​പ്പം ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഗ​സ്ത്യ​വ​ന​ത്തി​ലെ ആ​ന​ന്ദ് ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ കാ​ട്ടാ​ന​യു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും ആ​ക്ര​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍ പ്ര​ദേ​ശ​ത്ത്​ നി​ര​വ​ധി​യു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!