കല്ലമ്പലം: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണ സഭ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നിന്ന് ആരംഭിച്ച പദയാത്രയ്ക്ക് കടുവയിൽ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കടുവാപ്പള്ളിയുടെ മുന്നിൽ നടന്ന സ്വീകരണ ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ഇ. ഫസിലുദ്ദിൻ ജാഥ ക്യാപ്ടൻ പ്രസന്ന സുകുമാരനെയും വൈസ് ക്യാപ്ടൻ സുഗുണൻ മുല്ലശ്ശേരിയെയും പൊന്നാട അണിയിച്ച് സ്വീകരിച്ചു. സ്വീകരണച്ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളായ എ.എം.എ റഹീം, മുഹമ്മദ് ഷഫീഖ്, എം.എസ്. ഷഫീർ, മുനീർ മൗലവി, അബ്ദുൽ റഷീദ്, മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു
