പുതുവര്‍ഷാഘോഷ വേളയില്‍ സംസ്ഥാന തലസ്ഥാനത്ത് വിപുലവും ശക്തവുമായ സുരക്ഷാ ക്രമീകരണങ്ങള്‍. ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്.
നഗരത്തില്‍ 80 സ്ഥലങ്ങളില്‍ ചെക്കിങ് പോയിന്റുണ്ടാവും. കോവളം ബീച്ചില്‍ സ്പെഷ്യല്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഡി ജെ പാര്‍ട്ടികളില്‍ പോലീസ് നിരീക്ഷണമുണ്ടാവും.
നാളെ രാവിലെ മുതല്‍ നഗരത്തില്‍ കര്‍ശന വാഹന പരിശോധന നടത്തും. വാഹന രേഖകള്‍ കൈയില്‍ കരുതണം. വിലക്കുള്ള സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിംഗ് പാടില്ലെന്നും പോലീസ് അറിയിച്ചു.