അഴൂരിൽ കലുങ്ക് പുനർനിർമ്മാണത്തിനായി പൊളിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഇല്ലാത്തത്തിൽ പ്രതിഷേധം

IMG-20230102-WA0044

അഴൂർ ഗ്രാമപഞ്ചായത്തിലെ കലുങ്ക് പുനർനിർമ്മാണത്തിനായി പൊളിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനം തുടങ്ങാത്തത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.അഴൂർ – മാടൻവിള റോഡിൽ അഴൂർ കടവ് പാലത്തിന് സമീപം അയ്യൻകാളിമുക്ക് യജമാൻപുരം ജംഗ്ഷനിലെ കലുങ്കാണ് തകർന്നത്.

കലുങ്ക് പൊളിച്ചു മാറ്റിയതോടെ ഇതുവഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചിരുന്നു. ബദൽ മാർഗ്ഗമായ അഴൂർക്കടവ് പാലത്തിന് സമീപത്തെ പഞ്ചായത്ത് ഇടറോഡാണ് അഴൂർ ഗണപതിയാംകോവിൽ ജംഗ്ഷനിലേക്ക് എത്തുന്നതിനുള്ള ഏക ആശ്രയം. എന്നാൽ ഈ റോഡ് തകർന്നുകിടക്കുന്നത് യാത്രാദുരിതം ഇരട്ടിയാക്കുന്നു .മുതലപ്പൊഴിയിലെ അദാനിയുടെ വാർഫിലേക്ക് പാറയുമായി എത്തുന്ന ടോറസ് ലോറികളുടെ മരണപ്പാച്ചിലാണ് കലുങ്ക് തകരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കലുങ്ക് പുനർനിർമ്മിക്കുന്നതിനായി എത്തിയ കരാറുകാരൻ 24-ാം തീയതി കലുങ്ക് പൂർണമായി പൊളിച്ചു. എന്നാൽ ഒരാഴ്ച പിന്നിട്ടും നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സമീപത്തെ ഇലക്ട്രിക് പോസ്റ്റും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും മാറ്റുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെയാണ് കലുങ്ക് പൊളിച്ചതെന്നാണ് ആക്ഷേപം .പൊതുമരാമത്ത് വകുപ്പ് 15 ലക്ഷം രൂപ ചെലവഴിച്ചാണ് കലുങ്ക് നിർമ്മിക്കുന്നത്. ഒരു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം

കലുങ്ക് പൊളിച്ച് മാറ്റുന്നതിടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പും പൊട്ടി, ഇതോടെ ജലവിതരണവും തടസ്സപ്പെട്ടു.പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ഉപരോധ സമരപരിപാടികളിലേക്ക് കടന്നതിന് പിന്നാലെ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കി. എന്നാൽ കലുങ്കിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് മാറ്റിയാൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ. ചിറയിൻ കീഴിൽ മേൽപാലനിർമ്മാണത്തിൻ്റെ ഭാഗമായി റെയിൽവേ ഗേറ്റ് അടച്ചതോടെ തീരദേശ ഗ്രാമങ്ങളിൽ നിന്നുള്ളവർ ചിറയിൻകീഴിലേക്ക് എത്താൻ മാടൻവിള – അഴൂർ റോഡാണിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ റോഡ് കൂടി അടച്ചതോടെ ചിറയിൻകീഴ് പട്ടണത്തിൽ എത്തണമെങ്കിൽ ദുരിതയാത്ര നടത്തേണ്ട അവസ്ഥയാണ്. എത്രയും വേഗം കലുങ്ക് പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!