മംഗലപുരം : മംഗലപുരം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ദിവ്യാംഗജന പ്രത്യേക ഗ്രാമസഭ തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.പി.ലൈല ,പഞ്ചായത്ത് അംഗങ്ങളായ എസ് .ജയ , വി.അജികുമാർ , എസ് .കവിത ,ജുമൈലാബീവി ,സെക്രട്ടറി വി.ജ്യോതിസ് അസി:സെക്രട്ടറി ജനിഷ് ആർ വി രാജ് ,ഐ .സി .ഡി .എസ് സൂപ്പർവൈസർ ഷംന ഖാൻ ,ബഡ്‌സ് സ്‌കൂൾ പ്രിൻസിപ്പാൾ റോയ് ,ജാഗ്രതാ സമിതി കോർഡിനേറ്റർ മോനിഷ ,അങ്കണവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു.