Search
Close this search box.

കിളിമാനൂരിൽ പണം കടം കൊടുക്കാത്തതിന് ബന്ധുവായ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

eiYINA224544

കിളിമാനൂരിൽ പണം കടം കൊടുക്കാത്തതിന് ബന്ധുവായ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.പാപ്പാല സ്വദേശിയായ കലാധരൻ എന്ന് വിളിക്കുന്ന അനീഷ്( 29)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പണം കടം കൊടുക്കാത്തതിന് ബന്ധുവായ പാപ്പാല സ്വദേശി മനുവിനെ മർദ്ദിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ബന്ധുക്കളായി ഇരുവരും മദ്യപിച്ച ശേഷം പണത്തെ ചൊല്ലി തർക്കം ആരംഭിക്കുകയും അനീഷ് പാറക്കല്ലെടുത്ത് മനുവിനെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മനു ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ പ്രത്യേകം നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, എഎസ് ഐ താഹിറുദ്ധീൻ, എസ്.സി.പി.ഒ സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!