Search
Close this search box.

കീഴാറ്റിങ്ങലിൽ നിയന്ത്രണംതെറ്റിയ കാർ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്

eiHUVC895245

കീഴാറ്റിങ്ങൽ : നിയന്ത്രണംതെറ്റിയ കാർ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. കീഴാറ്റിങ്ങൽ സ്കൂളിന് സമീപത്തെ ഹംപിൽ കാർ കയറുന്നതിനിടെ നിയന്ത്രണം തെറ്റി സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടിയിൽ ഇടുക്കിയായിരുന്നു.

സ്കൂട്ടിയുടെ ഉടമ ഈ സമയം സ്കൂളിലേക്ക് പോയിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടി പൂർണമായും തകർന്നു. കാർ റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. കാറോടിച്ചിരുന്ന കീഴാറ്റിങ്ങൽ സ്വദേശിയായ സ്ത്രീക്ക് പരിക്കേറ്റു. സാധാരണയിൽ എപ്പോഴും ഈ ഭാഗത്ത് വിദ്യാർത്ഥികളും യാത്രക്കാരും ഉണ്ടാകുന്നതാണ്. ഇന്ന് അപകട സമയം ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി .ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂളിന് സമീപത്ത് ഈ ഓടയ്ക്ക് മേൽമൂടിയില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!