കടയ്ക്കാവൂർ: ബാറിൽ അക്രമം നടത്തിയ പ്രതി കടയ്ക്കാവൂരിൽ അറസ്റ്റിൽ. വെട്ടൂർ നെടുങ്കണ്ട അരിവാളം റിയാസ് മൻസിലിൽ റിയാസി(26)നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 2022 നവംബർ 22ന് രാത്രി 9 മണിയോടുകൂടി വക്കത്തെ ബാറിൽ വച്ച് ജീവനക്കാരെയും അവിടെയുണ്ടായിരുന്നവരെയും ബിയർ കുപ്പി കൊണ്ട് മർദ്ദിക്കുകയും ബാറിലെ ജനൽ ക്ലാസ്സുകൾ അടിച്ചു തകർക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
റിയാസിനോടൊപ്പം അക്രമത്തിന് നേതൃത്വം നൽകിയ മുഹമ്മദ് താഹിർ, സുൽത്താൻ എന്നിവർ മറ്റൊരു കേസിൽ നിലവിൽ ജയിലിലാണ് . ബാറിലെ അക്രമത്തിനുശേഷം പ്രതികൾ ബാംഗ്ലൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ പോയി തിരികെ വരുന്നതിനിടയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.
തിരുവനന്തപുരം റൂറൽ എസ്പി ശിൽപ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്. എച്ച്.ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ് എസ്, മാഹിൻ, എഎസ്ഐമാരായ ജയപ്രസാദ്, രാജീവ്, സിപിഒമാരായ സുജിൽ, അനിൽകുമാർ, അഭിജിത്ത് തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.