സ്കഫോൾഡ് 2023 ജില്ലാതല ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ജീവിത നൈപുണീ വികാസത്തിനും അനുയോജ്യമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിനും കേരള സർക്കാർ വിഭാവനം ചെയ്ത് സമഗ്ര ശിക്ഷാ കേരളയിലൂടെ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് സ്കഫോൾഡ്.
പദ്ധതിയിൽ ജില്ലയിലെ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന 25 കുട്ടികളാണ് പങ്കെടുക്കുന്നത്.പദ്ധതിയുടെ രണ്ടാമത് ജില്ലാതല സഹവാസ ക്യാമ്പ് എസ് എസ് കെ കണിയാപുരം ബി ആർ സിയാണ് സംഘടിപ്പിച്ചത്.
സമഗ്ര ശിക്ഷാ കേരളം സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ എ ആർ സുപ്രിയ ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എസ് ജവാദ് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ കെ എ ഷാഹിന
സ്വാഗതം പറഞ്ഞു.
റവ: ഡോ ജെയിംസൺ, ഉണ്ണികൃഷ്ണൻ പാറയ്ക്കൽ വിനോദ് രാജേഷ് ലാൽ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഡോ.അച്യുത് ശങ്കർ എസ് നായർ വിവിധസെഷനുകളുടെ ഉദ്ഘാടനം നിർവഹിക്കുകയും വ്യക്തിത്വ വികസന ക്ലാസ് നയിക്കുകയും ചെയ്തു.
ആർദ്ര മധുസൂദനൻ നയിക്കുന്ന സെൽഫ് അവയർനസ് ക്ലാസ് , ഗിരിനാഥ് ജി എസ് നയിക്കുന്ന ജീവിത നൈപുണികളും കുട്ടികളുടെ വികാസവും എന്ന വിഷയത്തെ കുറിച്ചുള്ള ക്ലാസ് ,ഡോ അരുണ നയിക്കുന്ന ആശയവിനിമയ ക്ലാസ്സ് എന്നിവ മടവൂപ്പാറ ടൂറിസം കേന്ദ്രത്തിലേക്ക് പഠനയാത്ര, കലാപരിപാടികൾ, യോഗ ആൻ്റ് ഏറോബിക്സ്, ക്യാമ്പ് ഫയർ തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ഉൾപ്പെടുത്തി.