മംഗലപുരം ഗ്രാമപഞ്ചായത്തും, കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ക്യാൻസർ നിർണ്ണയ പരിശോധന പഞ്ചായത്ത് കമ്മ്യൂണിഹാളിൽ പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ലൈല, വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ. എസ്, പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ, ശ്രീലത, എസ്. കവിത, ബിന്ദു ബാബു, ഡോ. ഗോഡ്ഫ്രീ ലോപ്പസ്, ജൂനിയർ സൂപ്രണ്ട് ബൈജു, ആർസിസി ഡോ. ജയകുമാർ, ഡോ.കലാവദി ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഖിലേഷ്, മനോജ്, സഞ്ജയ് തുടങ്ങിയവർ പങ്കെടുത്തു.