കാട്ടാക്കട: കാട്ടാക്കടയിലെ ബാറിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടി. അഭിരാമി ബാറിൽ ഇന്നലെ രാത്രിയായിരുന്നു അക്രമമുണ്ടായത്. സംഭവത്തിൽ മൂന്നു പേർക്ക് കുത്തേറ്റിട്ടുണ്ട്. കാട്ടാക്കടയിലെ വൈശാഖ്, ശരത്, പ്രകാശ് എന്നിവർക്കാണ് കുത്തേറ്റത്. സ്ഥലത്തെത്തിയ പൊലീസ് രഞ്ജിത്, അഭിലാഷ്, കിരൺ എന്നിവരെ കഡിയിലെടുത്തു. പരിക്കേറ്റ മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
