Search
Close this search box.

പാലോട് കാര്‍ഷിക-കലാ-സാംസ്കാരിക മേളയും കന്നുകാലിച്ചന്തയും വിനോദ സഞ്ചാര വാരാഘോഷവും ഫെബ്രുവരി ഏഴുമുതല്‍

ei748V433114

പാലോട് കാര്‍ഷിക-കലാ-സാംസ്കാരിക മേളയും കന്നുകാലിച്ചന്തയും വിനോദ സഞ്ചാര വാരാഘോഷവും ഫെബ്രുവരി ഏഴുമുതല്‍ 16 വരെ നടത്തും.

60ാമത് മേളയുടെ നടത്തിപ്പിനായുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു.

വി.കെ. മധു മുഖ്യരക്ഷാധികാരിയും സോഫി തോമസ്, എ.എ. റഷീദ്, എ.എം. മുസ്തഫ, എം.എം. സലിം, ജോര്‍ജ് ജോസഫ്, ജി. കോമളം, എ. ഇബ്രാഹിംകുഞ്ഞ്, ഷിനു മടത്തറ, ഡി. പുഷ്കരാനന്ദന്‍ നായര്‍, ബി. പവിത്രകുമാര്‍, എല്‍. സാജന്‍, ഒഴുകുപാറ അസീസ്, കലയപുരം അന്‍സാരി, കെ. ചന്ദ്രന്‍ നായര്‍ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

ഡി. രഘുനാഥന്‍ നായര്‍ ചെയര്‍മാനും പി.എസ്. മധു ജനറല്‍ സെക്രട്ടറിയും വി.എസ്. പ്രമോദ് ട്രഷററുമായ കമ്മറ്റിയില്‍ ഇ. ജോണ്‍കുട്ടി (പ്രോഗ്രാം), കൃഷ്ണന്‍കുട്ടി (സ്റ്റേജ് ആന്‍ഡ് സ്റ്റാള്‍), ജി. രാജീവ് (സെമിനാര്‍), ടി.എസ്. ബിനോജ് (ദീപാലങ്കാരം), ഗോപീകൃഷ്ണന്‍ (പുസ്തകോത്സവം), പി. രജി (മീഡിയ), ടി.എസ്. ബിജു (പൂത്തിരി മേളം, ഘോഷയാത്ര), അനൂപ് (സ്പോര്‍ട്സ്), ആദര്‍ശ് (വളന്റിയര്‍), വിമല്‍ വി (സയന്‍സ്, ലിറ്ററസി ഫെസ്റ്റ് ), കബീര്‍ (നാടകം), കൃഷ്ണനുണ്ണി (മോട്ടോര്‍ എക്സ്പോ), അംബു ആര്‍. നായര്‍ (ഫിലിം ഫെസ്റ്റിവല്‍), ഐമാന്‍ (ആര്‍ട്സ്), അനസ് തോട്ടംവിള (ഗെസ്റ്റ്, ബിനാലെ), പാപ്പച്ചന്‍ (പ്രചാരണം), സുനില്‍കുമാര്‍ സി.എസ് (ഫുഡ്, അക്കോമഡേഷന്‍), എസ്.പി. മണികണ്ഠന്‍ (ഡക്കറേഷന്‍) എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!