പാദ മുദ്ര പ്രാദേശിക ചരിത്രരചന ശില്പശാല ആറ്റിങ്ങൽ ബി ആർ സി യിൽ സംഘടിപ്പിച്ചു.

IMG-20230111-WA0026

പാദ മുദ്ര പ്രാദേശിക ചരിത്രരചന ശില്പശാല ആറ്റിങ്ങൽ ബി ആർ സി യിൽ സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഡി ഇ ഓ ബിന്ദുവിന്റെ അധ്യക്ഷതയിൽ യോഗം ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

ബിപിസി സജി സ്വാഗതം പറഞ്ഞു. ചരിത്ര പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡി പി ഒ റെനി കുട്ടികളോട് വിശദീകരിച്ചു. ഡയറ്റ് ഫാക്കൽറ്റി ഷൈജു പ്രാദേശിക ചരിത്രരചനയുടെ നിർമ്മാണം രീതിശാസ്ത്രം എന്നിവയെ കുറിച്ച് കുട്ടികളോട് സംവദിച്ചു.

ചരിത്ര പ്രാധാന്യമുള്ള ശിവഗിരി, അഞ്ചുതെങ്ങ് കോട്ട,ആറ്റിങ്ങൽ കൊട്ടാരം, കായിക്കര കുമാരനാശാന്റെ ജന്മസ്ഥലം എന്നീ സ്ഥലങ്ങൾ കുട്ടികളുമായി സന്ദർശനം നടത്തി. ഈ സ്ഥലങ്ങളിലെ എല്ലാം ചരിത്ര പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. പാദമുദ്രയുടെ ക്ലാസുകൾ നയിച്ചത് സിആർസിമാരായ റീന,ഷിബിന എന്നിവരാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!