അഞ്ചുതെങ്ങ് മത്സ്യ അനുബന്ധ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രവർത്തനമാരംഭിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ആർ രാമു സഹകരണ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.
സഹകരണ സംഘം പ്രസിഡന്റ് വി ലൈജു അധ്യക്ഷനായി. അനുബന്ധ മത്സ്യത്തൊഴിലാളികൾക്കുള്ള വായ്പ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജ ബീഗം നിർവഹിച്ചു.

ജില്ലാപഞ്ചായത്ത് അംഗം ആർ സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ് പ്രവീൺചന്ദ്ര, ബിഎൻ സൈജുരാജ്, ലിജാ ബോസ്, സജി സുന്ദർ, സരിത, സോഫിയ, ഫ്ളോറൻസ് ജോൺ സൺ, സുഭാഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.
 
								 
															 
								 
								 
															 
															 
				

