ആറ്റിങ്ങലിൽ ഇലക്ട്രിക് ഓട്ടോറിക്ഷ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച പ്രതി അറസ്റ്റിൽ

eiQHZTL88482

 

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ ഇലക്ട്രിക് ഓട്ടോറിക്ഷ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച പ്രതി അറസ്റ്റിൽ. അറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷന് സമീപം ശ്രീകൃഷ്ണ വിലാസം ബംഗ്ലാവിൽ വരുൺ കൃഷ്ണ(28) യെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ മൂന്നുമുക്കിനു സമീപം പ്രവർത്തിച്ചിരുന്ന വീകെ ഓട്ടോമൊബൈൽ എന്ന സ്ഥാപനം വഴി ഇലക്ട്രിക് ഓട്ടോ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച ശേഷം ഓട്ടോയും പണവും നൽകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി.

വീകെ ഓട്ടോമൊബൈൽസ് സ്ഥാപന ഉടമയായ പ്രതി ഇലക്ട്രിക് ഓട്ടോറിക്ഷ നൽകാമെന്ന് പറഞ്ഞ് നെടുമങ്ങാട് സ്വദേശി അബ്ദുൽ ഖരീം എന്നയാളിൽ നിന്നു 3,75000/- രൂപയും, തിരുവനന്തപുരം മണക്കാട് സ്വദേശി സതീഷ് കുമാർ എന്നയാളിൽ നിന്നു 3,50000/- രൂപയും കബളിപ്പിച്ച ശേഷം ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു പ്രതി.

അറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഐഎസ്എച്ച്ഒ തൻസീം അബ്ദുൽ സമദ്, എസ്ഐമാരായ ഉണ്ണികൃഷ്ണൻ നായർ, റാഫി, എഎസ്ഐ രാജീവൻ, എസ്. സി. പി. ഒമാരായ മനോജ് കുമാർ, പ്രസേനൻ, റിയാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

പ്രതി സമാനമായ രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!