പള്ളിക്കൽ : കോടതി ഉത്തരവ് ധിക്കരിച്ച് ഗാർഹിക പീഡനം നടത്തിയ കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ കൊഴുവൻചിറ കോളനി എആർ സദനത്തിൽ അനിൽകുമാറി(50)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അനിൽകുമാർ ഭാര്യയെ നിരന്തരം ദേഹോപദ്രവം ചെയ്തതിൽ പള്ളിക്കൽ പോലീസ് മുൻപു ഇയാൾക്കെതിരായി കേസ് എടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയ ഭാര്യ ഷീബയെ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അനിൽകുമാർ വീണ്ടും ഉപദ്രവിച്ചതിനാലാണ് പോലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്ത് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.
പള്ളിക്കൽ സി. ഐ. ശ്രീജേഷ്, എസ്. ഐ. സഹിൽ.എം. ജിഷി. എഎസ്ഐ സുനിൽ, മനോജ്, എസ്.സി.പി.ഒ ബിനു,ജയകുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.