എസ്എൻഡിപി യോഗം വനിതാസംഘം ചിറയിൻകീഴ് യൂണിയൻ വാർഷിക സമ്മേളനവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു.

IMG-20230114-WA0011

എസ്എൻഡിപി യോഗം വനിതാസംഘം വാർഷിക സമ്മേളനവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. സഭവിള ശ്രീനാരായണാശ്രമം ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി വിഷ്ണു ഭക്തൻ ഉദ്ഘാടനം ചെയ്തു.

വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ജലജതിനവിളയുടെ അധ്യക്ഷതയിൽ യോഗം ഡയറക്ടർ അഴൂർ ബിജു സംഘടനാ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡൻ്റ് ലതിക പ്രകാശ്, യൂണിയൻ കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം, വനിതാ യൂണിയൻ കൗൺസിലർമാരായ ഷീല സോമൻ, ഉദയകുമാരി, നിമ്മി ശ്രീജിത്ത്, രശ്മി നിലയ്ക്കാമുക്ക്, സിന്ധു രമേശൻ, വൽസല പുതുക്കരി, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, സജി ജി.വക്കം, എസ്എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി വനിതാ സംഘം യൂണിയൻ തല ഭാരവാഹികളുടെ പ്രഖ്യാപനം നിർവഹിച്ചു. യൂണിയൻ തലത്തിൽ വനിതാ സംഘം പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ശാഖാ യോഗങ്ങളിൽ നിലവിൽ പ്രവർത്തിച്ചു വരുന്ന 386 ൽപ്പരം മൈക്രോ ഫിനാൻസ് യൂണിറ്റുകളെ ഏകോപിപ്പിച്ചു അംഗങ്ങളുടെ അഭിരുചികൾക്കനുസരിച്ചു സ്വയംതൊഴിൽ സംരംഭങ്ങൾ ഒറ്റയ്ക്കും കൂട്ടായും നടപ്പാക്കുന്നതിനു കർമപദ്ധതികൾ ആവിഷ്കരിക്കാൻ സമ്മേളനം തീരുമാനിച്ചു.

യുവസമൂഹത്തിനിടയിൽ ഭയാനകമാം വിധം ശക്തിയാർജിക്കുന്ന ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ ശാഖാതലങ്ങൾ കേന്ദ്രീകരിച്ചു ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. പുതിയ ഭാരവാഹികളായി രമണി ടീച്ചർ വക്കം( യൂണിയൻ കോഓർഡിനേറ്റർ), ലതിക പ്രകാശ്(പ്രസിഡൻ്റ്), കീർത്തി കൃഷ്ണ, വൽസല പുതുക്കരി(വൈസ്.പ്രസി.), ഷീല സോമൻ (സെക്രട്ടറി), ശ്രീജ അജയൻ, നിമ്മി ശ്രീജിത്ത്(ജോ. സെക്ര.), ഉദയകുമാരി(ട്രഷറർ), സിന്ധു രമേശ്, രശ്മി നിലയ്ക്കാമുക്ക്, കനകം(കേന്ദ്ര കമ്മിറ്റി അംഗങ്ങൾ), ഗ്രാമ പഞ്ചായത്തുതല കൺവീനർമാരായിബിനി(വക്കം), ദിവ്യ ഗണേഷ് (അഞ്ചുതെങ്ങ്), സിനി അനിൽ(കടയ്ക്കാവൂർ), ഉഷ(അഴൂർ), ബീന ഉദയകുമാർ(കിഴുവിലം), ഓമനസോമൻ(ചിറയിൻകീഴ്), വിവിധ എസ്എൻഡിപി ശാഖാ യോഗങ്ങളിൽ നിന്നു 66 പേരടങ്ങുന്ന വനിത യൂണിയൻ കൗൺസിലിനേയും തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!