ചിറയിൻകീഴ് : പെരുമാതുറ -ചിറയിൻകീഴ് – ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓട്ടോകളുടെ ട്രിപ്പടി മൂലം കഴിഞ്ഞ കുറെ കാലങ്ങളായി ബസ് സർവ്വീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതുമൂലം പെരുമാതുറ, മാടൻവിള പ്രദേശത്ത് നിന്നുള്ള ആയിരങ്ങളാണ് ചിറയിൻകീഴിലേക്കും ആറ്റിങ്ങലിലേക്കും പോകാനായി ബസ് ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ഇതിൽ കൂടുതൽ പേരും വിദ്യാർത്ഥികളും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന രോഗികളുമാണ്. ആയതിനാൽ അടിയന്തിരമായി ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി എറ്റിഒയ്ക്ക് ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി. ഉടൻ തന്നെ സർവ്വീസ് പുനരാരംഭിക്കുമെന്ന് എറ്റിഒ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഡീന, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി മണികണ് ഠൻ, ആർ സരിത, പഞ്ചായത്തംഗം സഫീദ, സി.പി.ഐ എം ശാർക്കര ലോക്കൽ സെക്രട്ടറി ജി വ്യാസൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്