പോസ്റ്റിൽ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരന് രക്ഷകരായി ആറ്റിങ്ങൽ അഗ്നിരക്ഷാ സേന

ei9OXV952863

ആറ്റിങ്ങൽ : ഏകദേശം 11 മണിയോടുകൂടി ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിലേക്ക് ഒരു കെ.എസ്.ഇ.ബി ജീവനക്കാരൻ ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയിരിക്കുന്നതായി ഫോൺ സന്ദേശം എത്തുകയും ഉടൻതന്നെ ആറ്റിങ്ങൽ അഗ്നി രക്ഷാ സേന ഊരുപൊയ്കയിലേക്ക് തിരിക്കുകയും ചെയ്തു.

സംഭവ സ്ഥലത്ത് എത്തുമ്പോൾ കെ.എസ്.ഇ.ബി ജീവനക്കാരനായ ഷിബു ലൈനിൽ അറ്റകുറ്റപ്പണി ചെയ്തുകൊണ്ടിരിക്കെ ദേഹം തളർന്ന് മുകളിൽ ഇരിക്കുകയായിരുന്നു.

ഉടൻതന്നെ സേനാംഗങ്ങൾ ലാഡർ പിച്ച് ചെയ്തു റോപ്പ്, സേഫ്റ്റി ബെൽറ്റ് എന്നിവയുടെ സഹായത്തോടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ(ഡ്രൈവർ) അഷറഫ് .എസ് മുകളിൽ കയറി അദ്ദേഹത്തെ മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ നിലത്തിറക്കി സേനയുടെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന ഈ രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ നജുമുദീൻ, ഷിബി, പ്രതീഷ് കുമാർ, രതീഷ്, ശ്രീരാഗ്,നോബിൾ കുമാർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!