മംഗലപുരം ഇടവിളാകം ഗവ.യു.പി.സ്കൂളിൽ ദേശീയ വിര വിമുക്ത ദിനാചരണം നടത്തി

IMG-20230117-WA0119

മംഗലപുരം: ദേശീയ വിമുക്ത ദിനാചരണത്തിൻ്റെ ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം ഇടവിളാകം ഗവ.യു.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുമ ഇടവിളാകം നിർവ്വഹിച്ചു.

പദ്ധതിയുടെ ഭാഗമായി മംഗലപുരം പ്രൈമറി ഹെൽത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ആൽബൻ്റ സോൾ ഗുളിക വിതരണം ചെയ്തു.

സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിലേഷ്, പ്രഥമാധ്യാപിക എൽ.ലീന, പള്ളിപ്പുറം ജയകുമാർ, സ്കൂൾ ലീഡർ നൈറ നൗഷാദ് ,ആരോഗ്യ പ്രവർത്തകർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!