കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂർ എക്സ്പോഷർ ട്രിപ്പ് സംഘടിപ്പിച്ചു. വിക്രം സാരാഭായി സ്പെയ്സ സെന്ററിൽ റോക്കറ്റ് വിക്ഷേപണം, വേളി ടൂറിസ്റ്റ് വില്ലേജ്, പ്രിയദർശിനി പ്ലാനിറ്റോറിയം എന്നിവിടങ്ങൾ സന്ദർശിച്ചു.
ബ്ലോക്ക് പരിധിയിലെ 30 വിഭിന്ന ശേഷി കുട്ടികൾക്കായാണ് ട്രിപ്പ് സംഘടിപ്പിച്ചത്. പ്ലാനിറ്റോറിയത്തിൽ കുട്ടികൾക്ക് സൗജന്യ പ്രത്യേക ഷോ സംഘടിപ്പിച്ചു.

ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി ആർ പ്രോഗ്രാമിന് നേതൃത്വം നൽകി. ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് എല്ലാവർഷവും കുട്ടികൾക്ക് എക്സ്പോഷർ വിസിറ്റ് നടത്തുന്നത്. കഴിഞ്ഞ വർഷം കുട്ടികൾക്കായി ട്രെയിൻ യാത്ര സംഘടിപ്പിച്ചിരുന്നു. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കടക്കം പുത്തൻ ആശയങ്ങൾ സമ്മാനിക്കുന്നതായിരുന്നു യാത്ര . രക്ഷകർത്താക്കൾ,സ്പെഷ്യൽ എഡ്യുക്കേറ്റർമാർ എന്നിവർ പങ്കെടുത്തു.

 
								 
															 
								 
								 
															 
															 
				

