കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് കിഴുവിലം കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു

eiLY3NJ9129

ആറ്റിങ്ങൽ : പത്തു ദിവസമായി കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് കിഴുവിലം കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.

ഉപരോധ സമരം ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ വിശ്വനാഥൻനായർ ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം, കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ, ജിഎസ്ടിയു മുൻ സംസ്ഥാന പ്രസിഡന്റ് ജെ ശശി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് എസ് ചന്ദ്രൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് പാർലമെന്റ് പാർട്ടി നേതാവ് അനന്തകൃഷ്ണൻ നായർ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയന്തി കൃഷ്ണ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ ഷൈജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ, കിഴുവിലം പഞ്ചായത്ത് മെമ്പർമാരായ ജയചന്ദ്രൻ നായർ, വത്സലകുമാരി, സെലീന, കോൺഗ്രസ് നേതാക്കളായ വഹാബ്, ചന്ദ്രൻ, വിനയൻ, രാജേന്ദ്രൻ തുടങ്ങി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെ നേതാക്കന്മാർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!