ബാലവേദി സ്നേഹാദരവ് രാധാകൃഷണൻ കുന്നുംപുറം ഏറ്റുവാങ്ങി.

eiB80YD34639

കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് ബാലവേദി സ്നേഹാദരവ് നൽകി. എറണാകുളം, മംഗളവനം ഹാളിൽ നടക്കുന്ന ബാലവേദി സംസ്ഥാന ശില്പശാലയോടനുബന്ധിച്ചാണ് ആദരവ് നൽകിയത്. ശില്പശാല പ്രമുഖ നോവലിസ്റ്റ് സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ തിരത്തെടുക്കപ്പെട്ട പ്രതിനിധികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നടന്നു.
കവി പി.പി സചീന്ദ്രൻ ഉപഹാരംനൽകി.
സംഘാടക സമിതി കൺവീനർ എൻ.അരുൺ അദ്ധ്യക്ഷനായി. സംസ്ഥാനയുവജന ക്ഷേമബോർഡ് അംഗം ടി.ടി. ജിസ്മോൻ,പി. കബീർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!