പി.എസ്.സി ചെയർമാൻ ഡോ എംആർ ബൈജുവിനും വി അജിത് ഐപിഎസ്സിനും വക്കം പൗരാവലി സ്വീകരണം നൽകി

eiYX1H552571

വക്കം : വക്കം സി കൃഷ്ണ വിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വക്കം പൗരാവലി വക്കത്തു ജനിച്ചു വളർന്നു വക്കത്തിന്റെ അഭിമാനങ്ങളായി മാറിയ പി.എസ്.സി ചെയർമാൻ ഡോ എംആർ ബൈജുവിനും സ്തുത്യർഹ സേവനത്തിന് ഐപിഎസ് കിട്ടിയ വി അജിത്തിനും സ്വീകരണം നൽകി.

വക്കം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പൊതു സമ്മേളനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ താജുനിസ്സ അധ്യക്ഷത വഹിച്ചു. യോഗം മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ് ഉദ്ഘടനം ചെയ്തു.

ഉപഹാര സമർപ്പണവും അനുമോദനവും എംപി അഡ്വ അടൂർ പ്രകാശ്, എംഎൽഎ ഒഎസ് അംബിക എന്നിവർ നിർവഹിച്ചു. ബ്ലോക്ക്‌ മെമ്പർ ഫിറോസ് ലാൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ജൂലി, 12 ആം വാർഡ് മെമ്പർ ജയ, ഫിനാൻസ് കമ്മിറ്റി കൺവീനർ അരവിന്താക്ഷൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ യു പ്രകാശ് എന്നിവർ സംസാരിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ്‌ സി വി സുരേന്ദ്രൻ സ്വാഗതാവും, പ്രോഗ്രാം കൺവീനർ വേണുജി നന്ദിയും രേഖപ്പെടുത്തി. ദേശീയഗാനത്തോടെ യോഗം അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!