വർക്കലയിൽ മധ്യവയസ്‌കൻ തീകൊളുത്തി മരിച്ച നിലയിൽ

eiR3YDR78957

വർക്കല :വർക്കലയിൽ മധ്യവയസ്‌കൻ തീകൊളുത്തി മരിച്ച നിലയിൽ. വർക്കല തച്ചോട്, കൊച്ചു കുംഭക്കാട് അഭയം വീട്ടിൽ അശോകൻ(58) ആണ് രാത്രി 10 മണിയോടെ തീ കൊളുത്തി മരിച്ചത്. പെട്രോൾ ഒഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ഭാര്യ ജയയുമായി രാത്രി അശോകൻ വഴക്കിട്ടിരുന്നു .അതിനെ തുടർന്ന് ഭാര്യയും പിതാവും കൂടി അയിരൂർ പോലീസിൽ പരാതി പറയാൻ എത്തിയ സമയത്ത് ആയിരുന്നു സംഭവം നടന്നത് എന്ന് പോലീസ് നിഗമനം. പോലീസ് സ്റ്റേഷനിൽ നിന്നും അവർ തിരിച്ചു വീട്ടിൽ എത്തുമ്പോൾ കത്തിക്കരിഞ്ഞ നിലയിലാണ് ashokanteമൃതദേഹം കാണപ്പെട്ടത്.

ഇവർക്ക് മക്കളില്ല. ജയ അശോകന്റെ രണ്ടാം ഭാര്യയാണ്.സംഭവസ്ഥലത്ത് പോലീസിന്റെ ഫോറൻസിക്, സയൻറ്റിഫിക് വിഭാഗം എത്തി പരിശോധന നടത്തിയ ശേഷം മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കും.

സ്ഥിരം മദ്യപിക്കുന്ന സ്വഭാവം ഉണ്ടെന്നും വീട്ടിൽ സ്ഥിരമായി വഴക്ക് നടക്കുന്നത് ആയും ആണ് ലഭിക്കുന്ന വിവരം. വർക്കല പാലച്ചിറ പ്രവർത്തിക്കുന്ന അപ്പോൾസ്റ്ററി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട അശോകൻ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!