നഗരൂർ പാലം തുറന്നു

eiTO40032922

നഗരൂർ : നഗരൂർ പാലം പരീക്ഷണ അടിസ്ഥാനത്തിൽ വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. നഗരൂർ – കാരേറ്റ് റോഡിൽ കരീത്തോടിന് കുറുകെ 3 കോടി രൂപ ചെലവഴിച്ച് 19.5 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ആണ് പാലം നിർമ്മിച്ചത്.

ഗതാഗതം നിരീക്ഷിച്ച് പോരായ്മകൾ ഉണ്ടാകുന്ന പക്ഷം അവ കൂടി പരിഹരിച്ച് പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.എല്ലാ ജോലിയും തീർത്ത് ഏപ്രിലോടെ പാലത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നടത്താനാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം.

പാലത്തിന്റെ പെയിന്റിം​ഗ് പണിയും ടാറിം​ഗും മാത്രമാണ് ഇനിയുള്ളത്. ഈ ജോലിയും ഉടൻ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാ​ഗം അസി. എഞ്ചിനീയർ അരവിന്ദ്അറിയിച്ചു.

ഈ റോഡിൽ മുമ്പുണ്ടായിരുന്ന പാലം കാലപഴക്കമുള്ളതും ഇടുങ്ങിയതുമായിരുന്നു. തുടർന്നാണ് തിരക്കേറിയ ഈ റോഡിൽ എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ പാലം യാഥാർഥ്യമാക്കാൻ പ്രവർത്തനം ആരംഭിച്ചത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!