ആറ്റിങ്ങൽ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75ആം രക്തസാക്ഷിത്വ ദിനം പ്രമാണിച്ചു ഐ.എൻ.റ്റി.യു.സിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ അനുസ്മരണസമ്മേളനം നടത്തി.
സ്വാതന്ത്രിയ സമര കാലഘട്ടത്തിൽ ബ്രിട്ടീഷ്കാർക്ക് വേണ്ടി വിടുപണി ചെയ്തവർ അധികാരത്തിൽ വന്നപ്പോൾ സ്വാതന്ത്ര്യം നേടിത്തന്ന നേതാക്കളെ മുഴുവൻ അവഹേളിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നതെന്നു അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിച്ചു.
ഐ. എൻ. റ്റി. യു. സി സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു.ശാസ്തവട്ടം രാജേന്ദ്രൻ, എച്ച്. ബഷീർ, ആർ. വിജയ കുമാർ,സുദർശനൻ പിള്ള, ബി. കെ സുരേഷ് ബാബു, ശ്യാം പി. എൻ, പി. പ്രസാദ് എന്നിവർ സംസാരിച്ചു.