പാലിയേറ്റീവ് കെയറും, ലഹരി വിരുദ്ധ പ്രവർത്തനവുമായി കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ.

ei038AW72736

കല്ലമ്പലം : കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷന്റെ മൂന്നാം വാർഷികം ലഹരി വിരുദ്ധ സെമിനാറും പ്രവാസി പാലിയേറ്റിവ് കെയർ യൂണിറ്റ് ഉദ്ഘാടനവും രക്ത ദാന സേനരൂപീകരണവും ഉൾപ്പടെ വിവിധ പരിപാടികളിലെ ജനപങ്കാളിത്തം ശ്രദ്ധേയമായി.

വാർഷിക പൊതുസമ്മേളനം ആറ്റിങ്ങൽ എം എൽ എ ഒ. എസ്‌. അംബിക ഉദ്ഘാടനം ചെയ്യുകയും തിരുവനന്തപുരം ജില്ലയിലെ മികച്ച പാലിയേറ്റീവ് പ്രവർത്തകനുള്ള പ്രഥമ സൗഹൃദ പാലിയേറ്റീവ് അവാർഡ് വേങ്ങാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. എസ്‌. ശ്രീകുമാറിന് (ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ മുൻ ജനറൽ സെക്രട്ടറി ) നൽകി ആദരിച്ചു. 5001 രൂപയും പ്രശംസാ പത്രവും അടങ്ങിയതാണ് അവാർഡ്. അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാ പരമാണെന്ന് എം. എൽ. എ. അഭിപ്രായപ്പെട്ടു.

ലഹരി വിരുദ്ധ സെമിനാർ ദക്ഷിണ മേഖലാ എക്‌സൈസ് ജോയിന്റ് കമ്മിഷണർ എ. ആർ. സുൽഫിക്കർ ഉദ്ഘാടനം ചെയ്യുകയും ആറ്റിങ്ങൽ ഏക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിബു പി. എൽ., കല്ലമ്പലം പോലീസ് സബ് ഇൻസ്‌പെക്ടർ സുധീഷ് എസ്‌. എൽ. എന്നിവർ ക്ലാസ്സ്‌ നയിച്ചു.
രക്ത ദാനത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് പി. ബിനോയ്‌ (ജനകീയ ജില്ലാ രക്ത ദാന കോ -ഓർഡിനേറ്റർ) ക്ലാസ് എടുക്കുകയും അസോസിയേഷനിലെ 60 പേർ അടങ്ങുന്ന രക്ത ദാന സേനയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

സൗഹൃദയിലെ പ്രവാസി സന്നദ്ധ പ്രവർത്തകരുടെ ശ്രമഫലമായി എല്ലാ മാസവും 5 നിർധന കിടപ്പുരോഗികൾക്ക് മരുന്നും ഭക്ഷ്യധാന്യങ്ങളും നൽകുന്ന പദ്ധതിയുടെ ഉത്ഘാടനം മണമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. നഹാസ് നിർവഹിച്ചു.

സമീപ പ്രദേശത്തെ സിനിമ കലാകാരന്മാരായ അഖിൽ കവലയൂരിനെയും ദീപു നാവായികുളത്തിനെയും പൊന്നാടയും പുരസ്‌കാരംങ്ങളും നൽകി ആദരിച്ചു.

അഖിലേന്ത്യാ ഡെന്റൽ ടേബിൾ ടെന്നീസ് ടൂർണമെന്റിൽ വിജയിയായ ഡോക്ടർ അജ്മൽ ഷാനലാലിനും ദേശീയ സ്കൂൾ ഗെയിമിൽ കേരളത്തെ പ്രതിനിധീകരിച്ച വി. എസ്‌.അഭിനന്ദിനും, ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ അഭിഷേക് കൃഷ്ണനും കാൽ നൂറ്റാണ്ടു ഒമാൻ ഇന്ത്യൻ സ്കൂളിൽ അദ്ധ്യാപനം പൂർത്തിയാക്കിയ രാധാകൃഷ്ണ കുറുപ്പിനും, വാർഡ് മെമ്പർ മുഹമ്മദ്‌ റാഷിദ്‌, സൗഹൃദ പാലിയേറ്റീവ് അഡ്വൈസർ ഡോക്ടർ എം. ജെ. അസ്ഹർദീൻ എന്നിവർ സമ്മാന വിതരണം നടത്തി. സൗഹൃദ പാലിയേറ്റിവ് കെയർ യൂണിറ്റിലെ മികച്ച പ്രവർത്തകർക്കും അവാർഡുകൾ നൽകി ആദരിച്ചു.

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കലാ കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കും കഴിഞ്ഞ വർഷത്തെ വിദ്യാഭ്യാസ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും പുരസ്‌കാരങ്ങൾ നൽകി.

ചടങ്ങിൽ പി എൻ ശശിധരൻ (പ്രസിഡന്റ്‌ ), ഖാലിദ് പനവിള (സെക്രട്ടറി ), അറഫ റാഫി, (വൈസ് പ്രസിഡന്റ്‌ ), അജയകുമാർ എ. എസ്‌. എന്നിവരും സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!