ആറ്റിങ്ങൽ :കോരാണിയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളെ പോലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ച് ആറ്റിങ്ങൽ സിഐ. കോരാണിയിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ ആറ്റിങ്ങൽ സ്വദേശി രാധാകൃഷ്ണൻ നായരെ(52) യാണ് അതുവഴി വന്ന ആറ്റിങ്ങൽ സിഐ തൻസീം പോലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകാൻ അവസരം ഒരുക്കിയത്.
ഇന്ന് വൈകുന്നേരം ദേശീയ പാതയിൽ കോരാണിയിലാണ് അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ട് നിന്നപ്പോൾ ലോറിയുടെ പിറകിലായി രാധാകൃഷ്ണൻ നായർ സഞ്ചരിച്ചു വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറിയുടെ മുന്നിലൂടെ പോയ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് ലോറി ബ്രേക്ക് ഇടാൻ കാരണം.
തിരുവനന്തപുരത്ത് കോൺഫറൻസ് കഴിഞ്ഞു ആറ്റിങ്ങലിലേക്ക് പോലീസ് ജീപ്പിൽ വരികയായിരുന്ന ആറ്റിങ്ങൽ സിഐ തൻസീം അപകടം കണ്ട് ജീപ്പ് നിർത്തി നോക്കുകയും ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ വൈകുമെന്ന് മനസ്സിലാക്കിയ സിഐ പരിക്കേറ്റയാളെ ജീപ്പിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പരിക്കേറ്റ രാധാകൃഷ്ണൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റുമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. പരിക്ക് ഗുരുതരമല്ല.