അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശി പാമ്പ്കടിയേറ്റ് മരിച്ചു. നെടുങ്ങണ്ട വിളയിൽതഴ ശിശുപാലൻ (68) ആണ് ഇന്നലെ രാത്രിയോടെ പാമ്പ് കടിയെതുടർന്ന് മരിച്ചത്.
രാത്രി 7:30 മണിയോടെയായിരുന്നു സംഭവം. നെടുങ്ങണ്ട വിളയിൽതാഴെ നിന്ന് കിണറ്റഴികത്തുള്ള മകളുടെ വീട്ടിലേക്ക് പോകും വഴി അണലി ഇനത്തിൽപ്പെട്ട പാമ്പ് കടിക്കുകയായിരുന്നു.
ബോധരഹിതനായ ശിശുപാലനെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഉടൻതന്നെ വർക്കല മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
പാമ്പ് കടിയെതുടർന്നുണ്ടായ മാനസിക സമ്മർദ്ദം ഹൃദയാഘാതത്തിലേക്ക് നയിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
 
								 
															 
								 
								 
															 
															 
				

