Search
Close this search box.

ആറ്റിങ്ങൽ നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാന്റിന് ഇനി പുതിയ മുഖം ; വേൾഡ് ബാങ്ക് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു

IMG-20230202-WA0002

ആറ്റിങ്ങൽ: നഗരസഭയുടെ ഖരമാലിന്യ സംസ്കരണ കേന്ദ്രമാണ് വേൾഡ് ബാങ്ക് പ്രതിനിധി സംഘം സന്ദർശിച്ചത്.

ചവറു സംസ്കരണ കേന്ദ്രത്തിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സംഘം ഇവിടം സന്ദർശിച്ചത്. ചെയർപേഴ്സൺ എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള തുടങ്ങിയവരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി.

മാലിന്യം സെഗ്രിക്കേറ്റ് ചെയ്യുന്ന പ്രദേശത്തെ കെട്ടിടം ആധുനിക രീതിയിൽ പുനർ നിർമ്മിക്കാൻ 85 ലക്ഷം രൂപ വേൾഡ് ബാങ്കിൽ നിന്ന് ഒന്നാംഘട്ട ധനസഹായം ലഭിച്ചു കഴിഞ്ഞു. ലാന്റ് ഫില്ലിംഗും, ബയോ മൈനിംഗും പൂർണ്ണമാകുന്നതോടെ സെപ്റ്റേജ് മാലിന്യം സംസ്കരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാവും.

ജൈവ അജൈവ മാലിന്യങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ തരംതിരിച്ച് സംസ്കരിക്കുന്ന സംസ്ഥാനത്തിലെ ഏക മാതൃക നഗരസഭയും ആറ്റിങ്ങലാവും. അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ എല്ലാ നിർമ്മാണവും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!