മൂതല സാംസ്കാരിക വേദിയുടേയും യുവജന വിഭാഗമായ വൈ.എം.സിയുടേയും 32-ാം വാർഷികം

eiJ78HZ29534

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി പള്ളിക്കൽ പഞ്ചായത്തിലെയും , മൂതല ദേശത്തെയും സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന സാംസ്കാരിക വേദിയുടേയും യുവജന വിഭാഗമായ വൈ.എം.സിയുടേയും 32-ാം വാർഷികം 2023 ഫെബ്രുവരി 3 ന് നടക്കും.

വൈകുന്നേരം 5ന് അഡ്വ: വി.ജോയി എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടുന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസ്സീന , വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി എന്നിവർ പങ്കെടുക്കും.

മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന കർമ്മ ശ്രേഷ്ഠാ പുരസ്കാരം , മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് , വൈ.എം.സി യൂത്ത് ഐകൺ പുരസ്കാരം , കലാ പ്രതിഭകളെ ആദരിക്കൽ , വിദ്യാഭ്യാസ അവാർഡ് വിതരണം , കലാസന്ധ്യ , ആകാശ ദീപകാഴ്ച , ചന്ദ്രൻ തിരുമല നയിക്കുന്ന കോമഡി മെഗാഷോ എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് സാംസ്കാരിക വേദി ,വൈ.എം.സി ഭാരവാഹികളായ എം.നജീബ് , യു. സന്തോഷ്കുമാർ , എസ്സ്.എച്ച്. ഹസ്സൻ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!