Search
Close this search box.

മൂന്ന് വയസുകാരിയ ക്രൂരമായി മർദിച്ച സംഭവത്തിൽ മുത്തശ്ശിയും പിതാവും അറസ്റ്റിൽ

IMG-20230201-WA0044

വർക്കല: മൂന്ന് വയസുകാരിയ ക്രൂരമായി മർദിച്ച സംഭവത്തിൽ മുത്തശ്ശിയും പിതാവും അറസ്റ്റിൽ.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ജുവനൈൽ ജസ്‌റ്റിസ് വകുപ്പ് പ്രകാരം വർക്കല പൊലീസ് മുത്തശിക്കും പിതാവിനുമെതിരെ കേസെടുത്തത്. വർക്കല വെട്ടൂരിലാണ് സംഭവം.തിങ്കളാഴ്‌ച(30-1-2023) രാവിലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

കുഞ്ഞിനെ മുത്തശി മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ രക്ഷിതാക്കൾ പതിവായി മർദിക്കാറുണ്ടെന്നും നാട്ടുകാർ പൊലീസിനോട് പറ‍ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!