സംസ്ഥാന ബജറ്റ് : സംസ്ഥാനത്തെ വിവിധ ഗതാഗത പദ്ധതികള്‍ക്കായി 2,080 കോടി രൂപ വകയിരുത്തി

eiK74QL93241

സംസ്ഥാനത്തെ വിവിധ ഗതാഗത പദ്ധതികള്‍ക്കായി 2,080 കോടി രൂപ വകയിരുത്തി. റോഡ് ഗതാഗതത്തിന് 184 കോടി രൂപ നീക്കിവച്ചു. ഉൾനാടൻ ജല ഗതാഗതത്തിന് 141 കോടിയും കെഎസ്‌ആര്‍ടിസിയ്‌ക്ക് 131 കോടി രൂപയും വകയിരുത്തി. ദേശീയപാത ഉള്‍പ്പടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1,144 കോടി രൂപ വകയിരുത്തിയപ്പോൾ ജില്ല റോഡുകള്‍ക്ക് 288 കോടി രൂപയാണ് 2023 സംസ്ഥാന ബജറ്റ് നീക്കിവച്ചത്.

കേരളാ ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് , കെ ഫോൺ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ഒരു നിയമസഭാ മണ്ഡലത്തിൽ 500 കുടുംബങ്ങൾ എന്ന കണക്കിൽ, അർഹരായ 70,000 ബിപിഎൽ കുടുംബത്തിന് കെ ഫോൺ പദ്ധതിയുടെ കീഴിൽ സൗജന്യ ഗാർഹിക ഇന്റർനെറ്റ് നൽകുന്നതിനായി 2 കോടി രൂപ വകയിരുത്തി.

കേരളാ സ്‌പേസ് പാർക്ക്, കേ സ്‌പേസിന് 71.84 കോടി രൂപ വകയിരുത്തി. കേരളാ സ്റ്റാർട്ട് അപ്പ് മിഷന് 90.52 കോടി രൂപ വകയിരുത്തി. കൊച്ചി ടെക്‌നോളജി ഇന്നൊവേഷൻ സോണിന് 20 കോടി രൂപയും യുവജന സംരംഭക വികസന പരിപാചടികൾക്ക് 70.5 കോടി രൂപയും വകയിരുത്തി. ഫണ്ട് ഓഫ് ഫണ്ട്‌സിനായി 30 കോടി രൂപ അധികമായി വകയിരുത്തിയത് ഉൾപ്പെടെ കേരളാ സ്റ്റാർട്ട് അപ്പ് മിഷനാകെ 120.52 കോടി രൂപ അനുവദിച്ചു

നേർക്കാഴ്ച പദ്ധതിക്ക് 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. കാഴ്ചാ വൈകല്യമുള്ളവർക്ക് സൗജന്യ കണ്ണട നൽകും.തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിന് 81 കോടി രൂപ വകയിരുത്തി.

ആർസിസിയെ സംസ്ഥാന ക്യാൻസർ സെന്ററായി ഉയർത്തുന്നതിന് 120 കോടി രൂപ ചെലവ് വരും. ഇതിന് കേന്ദ്ര സർക്കാർ അനുമതി നൽകുകയും ആദ്യ ഗഡു അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റ് 13.8 കോടി രൂപ നീക്കിവച്ചു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!