ഫെബ്രുവരി 4നു ആലംകോട് എൽപിഎസിൽ സൗജന്യ കാൻസർ പരിശോധനാ ക്യാമ്പ്

eiWKNXG14151

ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകവും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് & ടെക്നോളജിയും , ആസ്മിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ പരിശോധനാ ക്യാമ്പ് ഫെബ്രുവരി 4ന് ആലംകോട് എൽപിഎസിൽ വെച്ച് നടക്കും. രാവിലെ 10 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ്

ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി പുകയിലജന്യ രോഗങ്ങളും
ജീവിത ശൈലിയും, ശീലങ്ങളും കാരണമുണ്ടാകുന്ന വദന രോഗങ്ങളെയും കാൻസർ രോഗവും മുൻകൂട്ടി തിരിച്ചറിയുന്നതിനും ,വദനജന്യ രോഗങ്ങളുടെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും പൊതു അവബോധം വളർത്തിയെടുക്കന്നതിനുമായിട്ടാണ് അവബോധന ക്ലാസ്സും പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുന്നത്.

– ഓറൽ സ്കാനിംഗ് ഉൾപ്പെടെ നൂതനവും മികവുറ്റതുമായ പരിശോധനാ രീതികളും , വിദഗ്ദ ഡോക്ടർമാരുടെ സേവനവും ഈ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!