തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിലേക്ക്.
കേന്ദ്ര ബഡ്ജറ്റിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൻ ആർ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിലേക്ക്.
2023 -24 വർഷത്തിലെ ബഡ്ജറ്റിൽ പദ്ധതിക്കായി 60,000 കോടി രൂപ മാത്രമാണ് മാറ്റി വെച്ചിട്ടുള്ളത്. കഴിഞ്ഞ ബഡ്ജറ്റിനേക്കാൾ 13,000 കോടി രൂപ കുറവാണ് ഈ ബഡ്ജറ്റിൽ വരുത്തിയിട്ടുള്ളത് .
2021 -22 വർഷത്തിൽ 98 467.85 കോടിയും
2022 -23 വർഷത്തിൽ 89,400 കോടി രൂപയും ആയിരുന്നു പദ്ധതി വിഹിതം. രാജ്യത്താകമാനം 30.45 കോടി തൊഴിലാളികളാണ് ഈ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവർക്ക് 100 ദിവസം ജോലി കൊടുക്കണമെങ്കിൽ 2.72 ലക്ഷം കോടി രൂപ ആവശ്യമാണ്. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറയ്കയാണ് സംഭവിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്ന കേരളത്തിന് ബഡ്ജറ്റിലെ വെട്ടിക്കുറവ് ദോഷകരമായി ബാധിക്കും.
പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ച് തൊഴിലുറപ്പ് മേഖലയെ തകർക്കുവാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് വൈകുന്നേരം നാലുമണിക്ക് തൊഴിലിടങ്ങളിൽ തൊഴിലാളികൾ പ്രതിഷേധിക്കും.
ഈ പ്രതിഷേധ സമരത്തിൽ ഏരിയയിലെ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് ഏരിയ പ്രസിഡന്റ് പി.സി. ജയശ്രീയും സെക്രട്ടറി എസ്.പ്രവീൺ ചന്ദ്രയും അഭ്യർത്ഥിച്ചു