കിളിമാനൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

eiT8IBO67533

കിളിമാനൂർ : കിളിമാനൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവർ കഴക്കൂട്ടം സ്വദേശി അനൂപ് നായർ ആണ് മരണപ്പെട്ടത്.

കാറിൽ ഉണ്ടായിരുന്നവർ പാലക്കാട് വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചുപോകുകയായിരുന്നു. കാറിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ ഉണ്ടായിരുന്നു.

കാറിൽ ഉണ്ടായിരുന്ന അനൂ ടോ 41), ടോണി ടോം (47), സാമന്ത (15)എന്നിവർക്ക് ഗുരുതര പരിക്കേറ്റു.കാർ ഓടിച്ചിരുന്ന ആളാണ് മരണപ്പെട്ട അനൂപ്.

പുലർച്ചെ രണ്ടര മണിയോടെയായിരുന്നു കിളിമാനൂർ ജംഗ്ഷനിൽ അപകടം.

തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്സും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.ബസ്സിൽ ഉണ്ടായിരുന്ന പത്തോളം പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!