കടുവയിൽ ജംഗ്ഷനിൽ ടയറുകടയ്ക്ക് പുറകിൽ തീ പിടിച്ചു

eiZ8UNL14671

കല്ലമ്പലം : കടുവയിൽ ജംഗ്ഷനിൽ റിജിൽ ടയേഴ്‌സ് എന്ന സ്ഥാപനത്തിന് പുറകിൽ കിടന്ന ടയറുകളിൽ തീ പിടിച്ചു.

ഇന്ന് ഉച്ചയ്ക്ക് 2 അര മണിയോടെയാണ് സംഭവം. തീ പിടുത്തം എങ്ങനെ ഉണ്ടായെന്നു വ്യക്തമല്ല. തീ ആളികത്തുന്നത് കണ്ടാണ് വിവരം അറിയുന്നത്. ടയർ കടയ്ക്ക് പിന്നിൽ കൂട്ടി വെച്ചിരുന്ന ടയറുകളാണ് കത്തി നശിച്ചത്. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വൈശാഖന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!