തിരുവനന്തപുരം : മാനവ രക്ഷയ്ക്ക് ദൈവിക ദർശനം എന്ന പ്രമേയത്തിൽ ഫെബ്രുവരി 12 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിന്റ ഭാഗമായി തലസ്ഥാന ജില്ലയിൽ പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കി.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ബോധവൽകരണം, സൗഹൃദത്തിൻറയും സാഹോദര്യത്തിന്റയും സഹവർത്തിത്വത്തിന്റയും സന്ദേശ പ്രചാരണം, യുവ കർമശേഷിയെ സക്രിയമാക്കുക, വെറുപ്പിനും വിദ്വേഷത്തിനുമെതിരെയുള്ള ഇസ്ലാമിക പാഠങ്ങളുടെ പ്രചരണം , ലൈംഗിക അരാചകത്വത്തിലേക്കും കുടുംബ ശൈഥില്യങ്ങളിലേക്കും നയിക്കുന്ന നവ ലിബറലിസത്തിന്റ അപകടങ്ങൾ തുറന്ന് കാണിക്കുക എന്നിവയാണ് ഇസ്ലാമിക് കോൺഫറൻസ് ലക്ഷ്യമാക്കുന്നത്.
മുസ്ലീം അസ്സോസിയേഷൻ ഹാളിൽ നടന്ന ജില്ലാ വനിതാ സമ്മേളനത്തിൽ സിപി സലീം, മുജാഹിദ് ബാലുശ്ശേരി, ഹാരിസ് കായക്കൊടി , മുസ്തഫ മദനി, തുടങ്ങിയവർ നേതൃത്വം നൽകി.
ആറ്റിങ്ങൽ, തിരുവനന്തപുരം, കണിയാപുരം മണ്ഡലങ്ങളിൽ ആദർശ സമ്മേളനങ്ങൾ നടന്നു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് , സിപി സലീം മുജാഹിദ് ബാലുശേരി എന്നിവർ വിവിധ പ്രോഗ്രമുകളിൽ പ്രഭാഷണം നടത്തി . മണ്ഡലം തലങ്ങളിലായി ധാർമികതയാണ് പരിഹാരം എന്ന പ്രമേയത്തിൽ വൈജ്ഞാനിക സമ്മേളനങ്ങൾ നടന്നു. ശാഖാ തലങ്ങളിൽ പ്രചാരണ പ്രഭാഷണങ്ങളും നടന്നു.
കുടുംബ സംഗമങ്ങൾ, അയൽക്കൂട്ടങ്ങൾ, വിദ്യാർത്ഥി സംഗമങ്ങൾ, ടീൻ സ്പേയ്സ്, സി ആർ ഇ പഠിതാക്കളുടെ സംഗമം, മദ്റസാ രക്ഷിതാക്കളുടെ സംഗമം, വിസ്ഡം മദ്റസാ സർഗ സംഗമം, പ്രൊഫഷണൽ സ് മീറ്റ് എന്നിവ നടന്നു.
ഫെബ്രുവരി 12 ന് കോഴിക്കോട് നടക്കുന്ന ഇസ്ലാമിക് കോൺഫറൻസിന് വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ പുറപ്പെടും. അതിന്റെ സന്ദേശ പ്രചാരണം ജില്ലാ തലത്തിൽ ബഹുമാനപ്പെട്ട വിദ്ധ്യഭ്യാസ മന്ത്രി ശിവൻ കുട്ടി ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിക്കുകയും കേരളത്തിലെ എംഎൽഎ മാർക്കുള്ള ലഘുലേഖ ഗതാഗത മന്ത്രി ആന്റണി രാജു ഏറ്റ് വാങ്ങി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.