ആറ്റിങ്ങലിൽ സ്ത്രീയെ വീട്ടിൽകയറി മാരകമായി വെട്ടി പരിക്കേല്പിച്ച പ്രതി പിടിയിൽ

ei6DO7480908

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ സ്ത്രീയെ വീട്ടിൽകയറി മാരകമായി വെട്ടി പരിക്കേല്പിച്ച പ്രതി പിടിയിൽ. ഇടക്കയോട് കൊച്ചു പരുത്തിയിൽ ആറ്റുവിളാകം വീട്ടിൽ ഷിബു(47)വിനെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്.

അയൽവാസിയും ബന്ധുവുമായ സുജ എന്ന സ്ത്രിയെ വീട്ടിൽ കയറി വെട്ടി പരികേല്പിച്ച കേസിലാണ് അറസ്റ്റ്.
ഇന്നലെ രാത്രി 7 അര മണിയോടെയാണ് സംഭവം. സുജയും മക്കളും വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സുജയുടെ ഭർത്താവ് പുറത്ത് പോയിരിക്കുകയായിരുന്നു.

ഇരു വീട്ടുകാരുടെയും മക്കൾ ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്. കുട്ടികൾ തമ്മിലുള്ള പ്രശ്നം ചോദ്യം ചെയ്യാൻ ഷിബുവും ഭാര്യയും സുജയുടെ വീട്ടിലേക്ക് പോകുകയും വാക്ക് തർക്കം ഉണ്ടാവുകയും ഷിബു കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സുജയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

വിവരം അറിഞ്ഞു ആറ്റിങ്ങൽ പോലീസ് സ്ഥലത്തു എത്തുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു സുജ.ആക്രമണത്തിൽ മുഖത്തും കൈക്കും വെട്ടേറ്റ സുജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ്, എസ്. സി. പി. ഒമാരായ അജിത്ത്, ഷാനവാസ്‌, സിപിഒ പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!