കിളിമാനൂർ : പട്ടികജാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
ആര്യനാട് കാളിയാർ മനം വീട്ടിൽ അനന്തു(22) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത് . കോളേജിൽ പഠിക്കുന്ന സമയത്ത് ഇരുവരും സുഹൃത്തുക്കൾ ആയിരുന്നതും തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പ്രതി യുവതിയെ ബൈക്കിൽ കയറ്റി വർക്കല ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോവുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടന്നുവരവേ പിടികൂടുകയുമായിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവർ ഉൾപ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
 
								 
															 
								 
								 
															 
															 
				

