‘പാഠം 1 പാടത്തേക്ക്’ എന്ന സന്ദേശവുമായി കൊയ്ത്തുത്സവം സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ്

IMG_20230209_14470486

കാർഷിക സംസ്കാരത്തെ നെഞ്ചോട് ചേർത്തു പിടിക്കാൻ അഭിപ്രേരണയുണർത്തി മടവൂർ ഗവൺമെൻറ് എൽ.പി.എസ് കൊയ്ത്തുൽസവം സംഘടിപ്പിച്ചു.

മനുഷ്യരുടെ അടിസ്ഥാന ജീവിതോപാധിയായ കൃഷിയുടെ തനത് പൈതൃകങ്ങളെയും വർത്തമാനങ്ങളെയും തിരിച്ചറിയുക എന്ന ഉദ്ദേശാർത്ഥം ‘പാഠം 1 പാടത്തേക്ക്’ എന്ന പേരിൽ മടവൂർ ഗവൺമെൻറ് എൽപിഎസ് കൊയ്ത്തുൽസവം സംഘടിപ്പിച്ചു.

മാസങ്ങൾക്ക് മുമ്പ്ഞാറ്റുപാട്ടിന്റെ പശ്ചാത്തലത്തിൽ കുഞ്ഞു കരങ്ങളാൽ നട്ട ഞാറുകൾ കതിരണിഞ്ഞ് നില്ക്കുന്ന അതേ പാടത്ത് കൊയ്ത്തുപാട്ടിന്റെ ഈരടികൾ ഏറ്റുചൊല്ലി കുട്ടികൾ കൊയ്ത്തുൽസവം നടത്തി.ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും കർഷകരും ഒത്തുചേർന്നതോടെ പാടത്ത് ഉത്സവപ്രതീതി പടർന്നു.

മടവൂർ കാർഷിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പായസ വിതരണം നടന്നു.’പാഠം 1 പാടത്തേക്ക്’ എന്ന പഠനാനുബന്ധ പദ്ധതി സർക്കാർ പ്രഖ്യാപിച്ചതു മുതൽ കോവി ഡ് കാലത്തു പോലും മുടങ്ങാതെ പ്രതിവർഷം നെൽകൃഷിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ പരിപാടികൾ വിദ്യാലയം ഏറ്റെടുത്തു വരുന്നു.

എസ്എംസി ചെയർമാനും കർഷകനുമായ സജിത്ത് മടവൂർ സൗജന്യമായി വിട്ടു നല്കിയ പാടത്താണ് കുട്ടികൾ കാർഷിക പ്രവർ വർത്തനങ്ങളിലേർപ്പെട്ടു വരുന്നത്. കൃഷിയെക്കുറിച്ച് അറിയുക എന്നതിനൊപ്പം കൃഷിയുടെ ചരിത്രം, കൃഷിച്ചൊല്ലുകൾ, കൃഷിപ്പദങ്ങൾ, കൃഷിപ്പാട്ടുകൾ, പഴയകാല കാർഷികോപകരണങ്ങൾ, യന്ത്രവൽകൃത കൃഷിരീതികൾ തുടങ്ങി കാർഷിക മേഖലയിലെ പഠന സാധ്യതകളെയും ചേർത്തുപിടിക്കാൻ കൊയ്ത്തുൽസവം പോലുള്ള പുറം വാതിൽ പഠനങ്ങളിലൂടെ സാധ്യമാവുമെന്ന് പ്രഥമാധ്യാപകൻ എസ്. അശോകൻ പറഞ്ഞു.

മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബിജുകുമാർ, വൈസ് പ്രസിഡന്റ് റസിയ ബി എം, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ചന്ദ്രലേഖ, വാർഡ് മെമ്പർ മോഹൻദാസ്, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ,പി ടി എ പ്രസിഡന്റ് സന്തോഷ്, എസ്.എം.സി ചെയർമാൻ സജിത്ത് മടവൂർ , അമ്പിളി ടീച്ചർ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!